സാജു നായർ എഴുതുന്നു ✍️
ഇനി സൂയസ് കനാൽ എന്തിനു ?
കഴിഞ്ഞ ദിവസം ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട് .
INSTC എന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൽ ആദ്യമായി ഒരു ട്രയൽ ചരക്ക് നീക്കം തുടങ്ങി .
റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സിൽ നിന്നും 40 ടണ് ചരക്കുമായി ഒരു കപ്പൽ കാസ്പിയൻ കടലിലിലെ astrakhan തുറമുഖം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി .
അവിടെ നിന്നും ആ ചരക്ക് കാസ്പിയൻ കടലിലെ ഇറാനിയൻ തുറമുഖം ആയ Anzali യിൽ എത്തും ..
പിന്നിട്ട് ആ ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലൂടെ ,ഇറാന്റെ തന്നെ ,പേർഷ്യൻ ഗൾഫിലെ തുറമുഖം ആയ ബന്ദർ അബ്ബാസ്സിൽ വന്നു ചേരും .
ബന്ദർ അബ്ബാസ് തുറമുഖത് നിന്നും കപ്പലിൽ കയറുന്ന ചരക്ക് ഇന്ത്യൻ തുറമുഖം ആയ നവ സേവ എന്ന ലക്ഷ്യ സ്ഥാനത്ത് എത്തും .
ഈ റൂട്ടിൽ വരുമ്പോൾ പരമ്പരാഗത സൂയസ് കനാൽ റൂട്ടിൽ എടുക്കുന്ന 40 ദിവസം എന്ന ത് 20 ദിവസം ആയി ചുരുങ്ങും .
അതിന് അനുസരിച്ച് ചരക്കു നീക്ക ചിലവും കുറയും .
2002 ഇൽ ഇങ്ങിനെ ഒരു പ്രൊജക്ട് ഇൻഡ്യ ,ഇറാൻ റഷ്യ എന്നിവർ ചേർന്ന് ഒപ്പു വച്ചിരുന്നു .
അത് അങ്ങിനെ കിടന്നു .
പിന്നീട് മോദിയുടെ കാലം വന്നു .
ഈ പ്രോജക്ടിലേക്ക് 2.1 ബില്യൻ ഡോളർ മുടക്കാൻ ഇൻഡ്യ തയ്യാറായി .
കാസ്പിയൻ കടൽ വഴി മാത്രമല്ല കടലിലെ പാതക്ക് സമാന്തരമായി അസർബൈജാൻ റോഡ് റെയിൽ സംവിധാനം ഏർപ്പെടുത്തുന്നുണ്ട് .
ഈ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ അടുത്തു തന്നെ ആണ് ഇൻഡ്യ 500 മില്യൻ ഡോളർ മുടക്കിയ ചബഹാർ പോർട്ട് .
ഇതിനൊപ്പം ഇറാനിലെ Zahedan നിൽ നിന്നും അഫ്‌ഗാനിസ്ഥാനിലെ Hajigak iron and steel mining പ്രോജക്ടിലേക്ക് 1.6 ബില്യൻ ഡോളർ മുടക്കി ഇൻഡ്യ റെയിൽവേ ലൈനും ഇടുന്നുണ്ട് .
ഈ INSTC പ്രോജക്ടിന്റെ ഭാഗം ആയിരുന്നില്ല ചബഹാർ പോർട്ട് പക്ഷെ രണ്ടു വർഷം മുൻപ് നമ്മുടെ വിദേശകാര്യ മന്ത്രി ഒരു സമ്മേളനത്തിൽ പറഞ്ഞു ഈ ബന്ദർ അബ്ബാസിനെ കൂടി നമുക്ക് ഇങ്ങു എടുത്തു instc യിൽ ചേർക്കാം എന്നു .
എല്ലാവരും സമ്മതിച്ചു .
റഷ്യ ഈ പ്രോജക്ടിൽ മുടക്കിയിരിക്കുണ് ദശലക്ഷ കണക്കിന് റൂബിൾ ആണ് .
റഷ്യ ഇറാൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് ഉണ്ട് .
ഇടക്ക് പറയട്ടെ ഇന്നലെ പുറപ്പെട്ട ചരക്കിന്റെ സുരക്ഷാ കാര്യങ്ങൾ ഇറാൻ ആണ് നോക്കുന്നത് .
യുക്രെയ്ൻ യുദ്ധം മൂലം റഷ്യയ്ക്ക് അതിനു സാധ്യമല്ല പോലും .
മറ്റൊരു വിധത്തിൽ റഷ്യയിൽ നിന്നും കയറ്റി വിട്ട ചരക്ക് ഇൻഡ്യൻ തുറമുഖത് എത്തിക്കുക എന്ന ഉത്തരവാദിത്വം ഇറാന് ആണ് .
ഇതിൽ മുകളിൽ സൂചിപ്പിച്ച രാജ്യങ്ങൾ മാത്രമല്ല ഉള്ളതു.The International North–South Transport Corridor (INSTC) is a 7,200-km-long multi-mode network of ship, rail, and road route for moving freight between India, Iran, Afghanistan, Azerbaijan, Russia, Central Asia and Europe. The route primarily involves ming freight from India, Iran, Azerbaijan and Russia via ship, rail and road.The objective of the corridor
Azerbaijan, Armenia, Belarus, Kazakhstan, Tajikistan, Kyrgyzstan, Ukraine, Oman, and Syria have all joined the project.
...
ഈ കളി ഇവിടം കൊണ്ട് തീർന്നു എന്നാണോ വിചാരിക്കുന്നത് ?!!
ഇൻഡ്യ വേറെ ഒന്നു ഇൻഡ്യക്ക് ഉള്ളിൽ ഉള്ളിൽ ചെയ്യുന്നുണ്ട് .
ഈസ്റ്റ് വെസ്റ്റ് കോറിഡോർ എന്ന ഒരു ഹൈവേ ഗുജറാത്തിൽ നിന്നു തുടങ്ങി അങ്ങു ആസാമിലെ സിൽചാർ വരെ.(ഗുജറാത്ത് ,രാജസ്ഥാൻ ,മധ്യപ്രദേശ് ,ഉത്തർപ്രദേസ്,ബീഹാർ ,ബംഗാൾ വഴി ആസാം)
ഇപ്പോൾ Instc വഴി വരുന്നത് മുംബൈക്ക് ആണ് എങ്കിലും അത് ഗുജറാത്ത് പോർട്ടിലും ഇറക്കാം .
തിരിച്ചു യൂറോപ്പിലേക്ക് കയറ്റാനും ഈ വഴി മതി .
തീർന്നിട്ടില്ല ഇൻഡ്യ വേറെ ഒരെണ്ണം കൂടി പണി തീർത്തു വരുന്നുണ്ട് അതാണ് ഇൻഡ്യ മ്യാൻമർ ,തായ്‌ലൻഡ് ട്രൈ ലാറ്ററൽ ഹൈവേ പ്രോജക്ട് .
അതായത് ബാങ്കോക്കിൽ നിന്നും ഒരു ചരക്ക് ഈ ട്രൈ ലാറ്ററൽ ഹൈ വേ വഴി ഇന്ത്യയിൽ എത്തി മുൻപ് പറഞ്ഞ ഈസ്റ്റ് വെസ്റ്റ് കോറിഡോർ വഴി മുംബൈ .
അവിടുന്നു instc വഴി ഗള്ഫിലേക്കോ യൂറോപ്പിലേക്കോ ,റഷ്യയിലേക്കോ പോകും .
ഇതു വരെ വായിച്ചവർക്ക് ഒരു കാര്യം പിടികിട്ടി കാണും .
ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴി മലാക്ക കടലിടുക്ക് കടന്ന് ബംഗാൾ ഉൾക്കടലിലൂടെ ഇൻഡ്യൻ മഹാസമുദ്രത്തിലൂടെ അങ്ങു സൂയസ് കനാൽ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടൽ മാർഗം പോയിക്കൊണ്ടിരിക്കുന്ന സംഭവം നേരെ ഈ മുകളിൽ പറഞ്ഞ റൂട്ടിൽ വരും .
ഈ INSTC റൂട്ടിന്റെ നിയന്ത്രണം ഭൂരിഭാഗം ഇന്ത്യയുടെ കയ്യിൽ ആവുകയും ചെയ്യും .
ചരക്കു നീക്കത്തിനുള്ള ചിലവ് ഗണ്യമായി കുറയും .
ഇപ്പോൾ തന്നെ instc വരുമ്പോൾ റഷ്യ / യൂറോപ്പിൽ നിന്നുള്ള ചരക്ക് ഇന്ത്യയിൽ എത്തിക്കാൻ (തിരിച്ചും ) ഉള്ള ചിലവ് 40 ശതമാനം വരെ കുറയും എന്നാണ് വിദഗ്ധർ പറയുന്നത് .
അനുബന്ധം ആയിട്ട് പറയാൻ ഒരുപാട് ഉണ്ട് .
എങ്കിലും ചിലത് സൂചിപ്പിക്കാം.
1.
ചൈന പഴയ സിൽക്ക് റൂട്ട് വികസിപ്പിച്ചു മധ്യേഷ്യ വഴി യൂറോപ്പിൽ /പേർഷ്യൻ ഗൾഫിൽ എത്താൻ ഉള്ള ശ്രമം ഇനി നാലായിട്ടു മടക്കി പോക്കറ്റിൽ വയ്ക്കാം .
കളി അറിയാവുന്ന ഇൻഡ്യ കളിച്ചു .
ചൈന വായിട്ട് അലച്ചു ഇൻഡ്യയിലെ ചൈനീസ് ജാര സന്തതികൾ ചൈനക്ക് ഉദ്ധരിക്കാൻ നോക്കി വായും പൊളിച്ചു ഇരുന്നു .
2 .
ഏതാനും ദശകം അല്ലെങ്കിൽ പെട്രോളിയം യുഗം തീരും വരെ ദുബായ് ,കൊളംബോ ,സിംഗപ്പൂർ പോർട്ട് ഒക്കെ പിടിച്ചു നിൽക്കും .
വളരെ കുറഞ്ഞ കടൽ ദൂരം മാത്രം കടക്കേണ്ടുന്ന instc ഉള്ളപ്പോൾ എന്തിനു വൻ സമുദ്രങ്ങൾ വഴി പോകണം .
3.
മുംബൈ മുതൽ അല്ലെങ്കിൽ ഇന്ത്യൻ തീരം മുതൽ ബന്ദർ അബ്ബാസ് വരെ ഒരു കടൽക്കൊള്ളക്കാരനും വരില്ല .
ആകെ ഒരു പാക്കിസ്ഥാൻ .
ഇന്ത്യയുടെ ദക്ഷിണ തീരത്തു കൊച്ചി ,കാർവാർ സീ ബേഡ് (ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളം ) മുംബൈ അങ്ങിനെ നിരവധി നേവൽ സ്റ്റേഷനുകൾ ഇൻഡ്യക്ക്
ഉള്ളപ്പോൾ എന്തെങ്കിലും പണി ഒപ്പിക്കാൻ പാക്കിസ്ഥാന്റെ മുട്ടു വിറക്കും .
ഇതൊന്നും ഇല്ലാത്ത പഴയ കാലത്ത് കറാച്ചി തുറമുഖം ദിവസങ്ങളോളംകത്തിച്ചു നിറുത്തിയ ഓർമ്മ മതി പാക്കിസ്ഥാൻ നിക്കറിൽ മൂത്രം ഒഴിക്കാൻ .
4.
ഈ ലക്ഷദ്വീപ് എന്തിനാണ് ഇത്ര ബഹളം ഉണ്ടാക്കി കേന്ദ്രം അതിന്റെ പിടി മുറുക്കിയത് എന്നു പിടി കിട്ടിയില്ലേ .
ലക്ഷദ്വീപ് കടന്ന് ഒരു പൊന്ന് മോനും അറേബ്യാൻ കടലിൽ പ്രവേശിപ്പിച്ചു instc റൂട്ട് തടയില്ല
അതിനുള്ള സന്നാഹം ഒരുങ്ങുന്നുണ്ട് .
അടിക്കുറിപ്പ് .
ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ള പലതും മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട് .
മാത്രമല്ല ഇതേ വിഷയം ... പോസ്റ്റ് ചെയ്തിട്ടുണ്ട് .
ആ പോസ്റ്റ് അത്ര പോര അതുകൊണ്ട് വീണ്ടും എഴുതി അതിന്റെ ലിങ്ക് താഴെ ഉണ്ട് .